കള്ളപ്പണവും തീവ്രവാദവും തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി പുലിമുരുകന്റെ കളക്ഷനേയും ബാധിക്കുന്നു. നടപടി വന്നതോടെ തീയേറ്റർ കളക്ഷൻ വൻതോതിൽ ആണ് ഇടിഞ്ഞത്. എന്നിരുന്നാലും കേന്ദ്ര സർക്കാരിന്റെ നടപടി നല്ലതു തന്നെയെന്ന് പുലിമുരുകന്റെ നിർമാതാവ് ടോമിച്ചൻ മുളക്പാടം മനോരമ ഓൺലൈനോട് വ്യക്തമാക്കി.
ട്രോളുകളെ തമാശമായിട്ടാണ് കാണുന്നത്. അതിൽ പറയുന്ന കാര്യങ്ങളിൽ വാസ്തവമില്ല. തീയേറ്ററിൽ നിന്നും ലഭിക്കുന്ന പണം എന്റെ കയ്യിൽ അല്ല ഉള്ളത്. അവർ അത് അതാത് അക്കൗണ്ടുകളിൽ ഇടുകയാണ് ചെയ്യുന്നത്. എല്ലാ പണമിടപാടും അക്കൗണ്ട് വഴി സുരക്ഷിതമായി നടക്കുകയാണ് എന്നും ടോമിച്ചൻ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ കറൻസി നിരോധനം ഏർപ്പെടുത്തിയപ്പോൾ ട്രോളർമാരും ഇടഞ്ഞിരുന്നു. അല്ലെങ്കിലും ഏതൊരു കാര്യത്തെയും ട്രോളാൻ അവർക്ക് പ്രത്യേക കഴിവാണല്ലോ. ഇതിൽ ഏറ്റവും രസകരം പുലിമുരുകൻ ട്രോളുകളായിരുന്നു. നൂറുകോടി നേടിയ ഈ സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഈ പണം ചില്ലറയാക്കാന്‍ എന്തു ചെയ്യുമെന്ന തരത്തിലാണ് ട്രോളുകള്‍ പ്രചരിച്ചത്.