യുദ്ധങ്ങളോട് ഇന്ത്യക്ക് താൽപ്പര്യമില്ലെന്നും മണ്ണ് പിടിച്ചെടുക്കാൻ ഇന്ത്യ ശ്രമിക്കുന്നില്ലെന്നും മോദി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധ കാലത്ത് 1.5 ലക്ഷം ഇന്ത്യക്കാരാണു രക്തസാക്ഷികളായത്. എന്നാൽ ഇതു ലോകത്തോടു വിളിച്ചു പറയാൻ കഴിഞ്ഞില്ലെന്നു മാത്രം. പല രാജ്യങ്ങളിലെയും യുദ്ധങ്ങളിലും കലാപങ്ങളില്‍നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം നിരവധിപ്പേരെ നമ്മൾ രക്ഷപെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഉറി ഭീകരാക്രമണത്തിന്റെ മറുപടിയായി പാക് അധീന പ്രദേശത്ത് ഇന്ത്യ നൽകിയ മിന്നലാക്രമണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന ആദ്യ വിശദീകരണമാണിത്. പാകിസ്ഥാൻ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.