നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 ഫെബ്രുവരി 2025 (18:13 IST)
നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജി വെച്ചാല്‍ മതിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷത പി സതീദേവി പറഞ്ഞു. അതേസമയം ധാര്‍മികതയുടെ പേരില്‍ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി പറഞ്ഞു. 
 
അതേസമയം മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തു വരട്ടെയന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ലെന്നും സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുമെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു. 
 
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കൊച്ചി മരടിലെ വില്ലയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മുകേഷ് എംഎല്‍എ ക്കെതിരായ പരാതി. 2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി മുകേഷിനെതിരെ പരാതി നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍