ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

എ കെ ജെ അയ്യർ

തിങ്കള്‍, 3 ഫെബ്രുവരി 2025 (18:46 IST)
ആലപ്പുഴ: ആയിരം രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. പാതിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് അനീസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്.
 
പാതിരപ്പള്ളി സ്വദേശികളില്‍ നിന്നാണ് ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനു വേണ്ടി അനീസ്പണം വാങ്ങിയത്. അനീസ് കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാര്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സാണ് അനീസിനെ കുടുക്കാന്‍ കെണിയൊരുക്കിയത്
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍