മോദിയുടെ 'സർജിക്കൽ സ്ട്രൈക്കി'ൽ അസാധുവായത് നാല് ലക്ഷക്കോടി കള്ളപ്പണം

വെള്ളി, 18 നവം‌ബര്‍ 2016 (09:33 IST)
500, 1000 നോട്ട് പിൻവലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും വാദപ്രതിവാദങ്ങൾ നടന്നു കൊണ്ടിരിക്കെ നടപടി ഫലം കാണുന്നുവെന്ന് അറ്റോണി ജനറൽ. നോട്ട് അസാധുവാക്കിയ മോദി സർക്കാരിന്റെ നടപടിയിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത് വലിയ തോതിലുള്ള പണമാണെന്ന് അറ്റോണി ജനറൽ മുകുൾ രോഹിത്ജി വ്യക്തമാകി.
 
സർക്കാരിന്റെ നടപടിയിലൂടെ അസാധുവായിരിക്കുന്നത് നാല് ലക്ഷം കോടിയോളം കള്ളപ്പണമാണ്. രാജ്യത്താകമാനം 17.77 ലക്ഷം കോടി ഇന്ത്യൻ കറൻസിയാണ് ഉള്ളത്. ഇതിൽ 12 ലക്ഷം കോടി രൂപ ഇതിനോടകം നിക്ഷേപിച്ച് കഴിഞ്ഞു. ബാങ്കുകളിൽ ഇനി നിക്ഷേപിക്കാൻ ബാക്കിയുള്ളത് നാല് ലക്ഷത്തോളം പണമാണ്. ഇത്രയും ദിവസമായിട്ടും ഇത് നിക്ഷേപിക്കാത്ത സാഹചര്യത്തിൽ ഇവ കള്ളപ്പണമായി കണക്കാക്കുകയാണ്. 
 
നോട്ട് അസാധുവാക്കിയ ശേഷം ഇതാദ്യമായാണ് നശിപ്പിക്കപ്പെട്ട കള്ളപ്പണത്തിന്റെ കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസം ആളുക‌ൾ കഷ്ടപ്പെട്ടെങ്കിലും ഇത്രയധികം കള്ളപ്പണം നിർജ്ജീവമാക്കുവാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക