കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ക്ക് മോഡിയോടൊപ്പമുള്ള ചടങ്ങുകളില്‍ പാര്‍ട്ടി നിയന്ത്രണം
വ്യാഴം, 21 ഓഗസ്റ്റ് 2014 (14:58 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പമുള്ള ചടങ്ങുകളില്‍ അധികസമയം ചെലവഴിക്കരുതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമര്‍ക്ക് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം.മോഡിയ്ക്ക് പ്രോട്ടോകോള്‍ പ്രകാരം മാത്രമുള്ള സഹകരണം നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ മോഡി പങ്കെടുത്ത ഒരു ചടങ്ങില്‍ വച്ച് ഹരിയാന മുഖ്യമന്ത്രി ബുബീന്ദ്രസിംങ് ഹൂഡ അപമാനിക്കപ്പെട്ടു എന്ന് പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാനയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മറ്റ് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തരംതാഴ്ത്തിക്കാണിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് പറയുന്നു.
നേരത്തെ മോഡിയോടൊപ്പം നിശ്ചയിച്ചിരുന്ന പൊതുചടങ്ങ് ബഹിഷ്‌കരിക്കുമെന്ന നിലപാടുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനും രംഗത്തെത്തിയിരുന്നു.