രാജ്യത്തെ സമാധാനപരമായ അന്തരീക്ഷം തകര്‍ത്ത് നരേന്ദ്ര മോഡി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ സംഘവും ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയുടേതാണ് വെളിപ്പെടുത്തല്‍.
ആര്‍ എസ് എസ് നേതാക്കളെയും പള്ളികളെയും ആക്രമിച്ച് രാജ്യത്ത് രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്‌ടിക്കാനായിരുന്നു പദ്ധതി. 2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ആയിരുന്നു ഇതിനുള്ള ശ്രമങ്ങള്‍ ദാവൂദ് ഇബ്രാഹിം നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡി കമ്പനിയിലെ 10 അംഗങ്ങള്‍ക്കെതിരെ ശനിയാഴ്ച ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യും.
കഴിഞ്ഞവര്‍ഷം നവംബര്‍ രണ്ടിന് ആര്‍ എസ് എസ് നേതാക്കളായ ഗിരീഷ് ബംഗാലി, പ്രഗ്നേഷ് മിസ്‌ട്രി എന്നിവരെ ഗുജറാത്തില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു. അത് ഈ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡി കമ്പനിയുടെ ഷാര്‍പ് ഷൂട്ടര്‍മാരായിരുന്നു ഇതിനു പിന്നില്‍.