ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വിന്‍ഡോസ് 10 ലാപ്ടോപ്പുമായി മൈക്രോമാക്സ്!

Webdunia
വെള്ളി, 6 മെയ് 2016 (10:10 IST)
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വിന്‍ഡോസ് 10 ലാപ്ടോപ്പ് മൈക്രോമാക്സ് പുറത്തിറക്കി. കാന്‍വാസ് ലാപ്‌ബുക്ക് എല്‍1160ആണ് മൈക്രോമാക്സ് വിപണിയിലെത്തിച്ചിരിക്കുന്നത്. 10,499 രൂപയാണ് ഇതിന്റെ വില. ആമസോണ്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് ലാപ്‌ബുക്ക് വില്‍പന നടത്തുന്നത്.
 
32 ജിബി ആണ് ഇന്‍-ബില്‍റ്റ് മെമ്മറി. മെമ്മറി എക്സ്റ്റേണല്‍ എസ്ഡി കാര്‍ഡ്/ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ച് വര്‍ധിപ്പിക്കാവുന്നതാണ്. ഇന്റല്‍ എച്ച്ഡി ഗ്രാഫിക്സും 2 ജിബി ഡിഡിആര്‍3 റാമുമുണ്ട്. കൂടാതെ ക്വാഡ്കോര്‍ ഇന്റല്‍ ആറ്റം Z3735F ആണ് പ്രൊസസര്‍. വൈഫൈ, ബ്ലൂടൂത്ത്, രണ്ട് യു എസ് ബി പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ പോര്‍ട്ട് തുടങ്ങിയവ കണക്ടിവിറ്റിയ്ക്കായി ഉണ്ട്. 1366x786 പിക്സല്‍ റിസല്യൂഷനുള്ള 11.6 ഇഞ്ച് ഡിസ്പ്ലേയാണ് കാന്‍വാസ് ലാപ്‌ബുക്കിനുള്ളത്. 
 
സിം കാര്‍ഡ് സ്ലോട്ട് വഴിയുള്ള 3ജി കണക്ടിവിറ്റി മൈക്രോമാക്സ് ലാപ്പില്‍ ലഭ്യമാകില്ല. വിജിഎ വെബ് ക്യാമാണ് ലാപ്‌ബുക്ക് എല്‍1160 ല്‍ ഉള്ളത്. 4100 എംഎഎച്ച് ബാറ്ററി ലാപ്പിന് ഊര്‍ജമേകും.1.1 കിലോഗ്രാം ആണ് ഭാരം.  കറുത്ത നിറത്തില്‍ മാത്രമാണ് ലാപ് ലഭ്യമാകുക.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article