നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ജിഷയുടെ അമ്മയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം കെ മുനീറും ഒപ്പമുണ്ടായിരുന്നു.
ഇത്രയും ക്രൂരമായ കൊല നടത്തിയ ആളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. എല്ലാവരും ഒറ്റക്കെട്ടായി നില്ക്കേണ്ട സമയമാണിത്. കൊലപാതകം നടത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കണം എന്ന അഭിപ്രായത്തിലാണ് എല്ലാവരും എത്തി നില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളിയെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ജിഷയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നും മന്ത്രി എം കെ മുനീറും പറഞ്ഞു.