മുഖ്യവിവരാവകാശ കമ്മീഷണര്‍ ആയി വിന്‍സന്‍ എം പോള്‍ ചുമതലയേറ്റു

Webdunia
വെള്ളി, 6 മെയ് 2016 (09:21 IST)
സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയി വിന്‍സന്‍ എം പോള്‍ ചുമതലയേറ്റു. സിബി മാത്യൂസ് വിരമിച്ച ഒഴിവിലാണ് വിന്‍സന്‍ എം പോളിന്റെ നിയമനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ കമ്മിറ്റിയാണ് വിവരാവകാശ കമ്മീഷണറെ നിയമിച്ചത്.
 
എന്നാല്‍, വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കുന്നതില്‍ വി എസ് എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. വി എസിന്റെ എതിര്‍പ്പിനെ മറികടന്നാണ് വിന്‍സന്‍ എം പോളിനെ സര്‍ക്കാര്‍ നിയമിച്ചത്.
 
എബി കുര്യാക്കോസ്, അങ്കത്തില്‍ ജയകുമാര്‍, അബ്‌ദുള്‍ കലാം, റോയ് പി ചിറയില്‍, വി ആര്‍ ദേവദാസ് എന്നിവരാണ് വിവരാവകാശ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. 
Next Article