കേന്ദ്രമന്ത്രിസഭാ പുനസംഘടന: നജ്മ ഹെപ്ത്തുള്ളയും ജിഎം സിദ്ധേശ്വരയ്യയും രാജിവെച്ചു

Webdunia
ബുധന്‍, 13 ജൂലൈ 2016 (07:21 IST)
കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി തുടരുന്നു. ഇതിന്റെ ഭാഗമായി ക്യാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിമാരായ നജ്മ ഹെപ്ത്തുള്ള, ജിഎം സിദ്ധേശ്വരയ്യ എന്നിവര്‍ രാജിവെച്ചു. മോദിമന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പും ഖന വ്യവസായ വകുപ്പുമാണ് ഇരുവരും കൈകാര്യം ചെയ്തിരുന്നത്. ഇരുവരുടേയും രാജി രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി സ്വീകരിച്ചു.
 
പാര്‍ലമെന്ററി കാര്യ, ന്യൂനപക്ഷ വകുപ്പു സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ഉയര്‍ത്തി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതല നല്‍കി. രാജിവെച്ച സിദ്ധേശ്വരയ്യക്ക് പകരം ബാബുള്‍ സുപ്രിയോ ഖനവ്യവസായത്തിന്റെ ചുമതല ഏറ്റെടുത്തു.
 
നിലവിലുള്ള മന്ത്രിസഭയില്‍ മാറ്റം വരുത്തിയും 19 പുതിയ അംഗങ്ങളെ കൂട്ടിച്ചേര്‍ത്തുമാണ് മന്ത്രിസഭ പുന:സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ.
 
Next Article