സി ബി ഐ തലപ്പത്ത് അഴിച്ചുപണി; ഡയറക്ടർ അലോക് വർമയെ മാറ്റി, നാഗേശ്വർ റാവുവിന് താത്കാലിക ചുമതല

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (08:21 IST)
സി ബി ഐ തലപ്പത്തെ അധികാരത്തർക്കവും തമ്മിലടിയും രൂക്ഷമായതിന് പിന്നാലെ സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ സ്ഥാനത്തുനിന്ന് മാറ്റി. പകരം എം നാഗേശ്വര റാവുവിന് താത്കാലിക ചുമതല നൽകുകയും ചെയ്തു. സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയും നടപടിയെടുത്തു. അസ്താനയോട് അവധിയിൽ പോകാനാണ് നിർദേശം. 
 
ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിലാണ് തീരുമാനമെടുത്തത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് അലോക് വര്‍മ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.
 
കൈക്കൂലി കേസില്‍ പ്രത്യേക സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ
ഡല്‍ഹി ഹൈക്കോടതി വിധി ഉണ്ടായിരുന്നു. അടുത്ത തിങ്കളാഴ്ച വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചത്. കേസില്‍ തനിക്കെതിരായി സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അസ്താനയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍