നദിയ മൊയ്തുവിന് സിനിമ ഒരു ഹോബിയോ? സിനിമയല്ലാതെ മറ്റൊരു ലോകം നദിയക്ക് !

Webdunia
വെള്ളി, 18 മാര്‍ച്ച് 2016 (15:27 IST)
സിനിമയേയും ജീവിതത്തേയും എന്നും രണ്ട് രീതിയിൽ കാണാൻ കഴിയുന്നതാണ് തന്റെ വിജയമെന്ന് നടി നദിയ മൊയ്തു. വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ നായികമാർ സിനിമ ഫീൽഡിൽനിന്നും വിട്ട് നിൽക്കും. അല്ലെങ്കിൽ വിവാഹ മോചനം നേടി തിരിച്ച് വരും.ചിലർ കുടുംബത്തിന്റെ പിന്തുണയോടെ അഭിനയിക്കുന്നുമുണ്ട്. അതിൽ ഒരാളാണ് നദിയയും.
 
സിനിമ അല്ല തന്റെ ജീവിതമെന്നും താൻ സിനിമ ചെയ്യുന്നത് ഒരു രസത്തിന് വേണ്ടിയാണെന്നും സിനിമ അല്ലാതെ മറ്റൊരു ലോകം തനിക്കുണ്ടെന്നും അതിനെ ഒരിക്കലും സിനിമയുമായി കൂട്ടിമുട്ടിച്ചിട്ടില്ലെന്നും താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ അറിയിച്ചു. തന്റെ ഫാൻസിനെ തൃപ്തിപെടുത്താൻ കൂടിയാണ് താൻ ഇപ്പോൾ അഭിനയിക്കുന്നതെന്നും നദിയ അറിയിച്ചു.
 
സിനിമയിൽ ലയിച്ച് അതിന്റെ പ്രൊഫഷനിലേക്കൊന്നും കയറാൻ താനില്ലെന്നും അങ്ങനെ ചിചാരിച്ചിട്ടില്ലെന്നും നദിയ പറഞ്ഞു. ഭാഗ്യമോ നിര്‍ഭാഗ്യമോ സൗത്തില്‍ താമസിയ്ക്കുന്നതിനാല്‍ സിനിമയുടെ സ്വാധീനം എനിക്കുണ്ടായിട്ടില്ല. ബോംബെയില്‍ സിനിമാ സുഹൃത്തുക്കളാരും എനിക്കില്ല. എന്റെ ഭര്‍ത്താവ്, കുട്ടികള്‍, അവരുടെ ഫ്രണ്ട്‌സ്.. അതൊക്കെ സിനിമയില്‍ നിന്ന് അകന്നുള്ള മറ്റൊരു രീതിയാണ്. ഞാന്‍ പഠിച്ച സ്‌കൂളിലും ആര്‍ക്കും സിനിമയുമായി ബന്ധമില്ല- നദിയ മൊയ്തു പറഞ്ഞു.