ആന്ധ്രാപ്രദേശിലെ എലൂരു നഗരത്തിൽ ദുരൂഹരോഗം പടരുന്നു. ഇതുവരെ 292 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഓക്കാനം, അപസ്‌മാരം എന്നീ രോഗലക്ഷണങ്ങളുമായാണ് രോഗികൾ എത്തുന്നത്.രോഗം ബാധിച്ച് ഒരു മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
രോഗകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ പേരിലേക്ക് രോഗം പടരുന്ന സാഹചര്യത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ, ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്നിവയിലെ ശാസ്ത്രജ്ഞർ തിങ്കളാഴ്ച എലൂരുവിൽ എത്തി സ്ഥിതിഗതികൾ പഠിക്കും.