സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കുന്നതിനെ എതിര്‍ത്ത് മുസ്ലിം ലീഗ്

വെള്ളി, 17 ഡിസം‌ബര്‍ 2021 (12:01 IST)
സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ മുസ്ലിം ലീഗ്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാര്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നത് ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കമാണെന്നും ലീഗ് ആരോപിക്കുന്നു. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയെല്ലാം മുസ്ലിം വ്യക്തി നിയമത്തില്‍ പറയുന്ന കാര്യങ്ങളാണ്. അത് വിശ്വാസപരമായ കാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റേത് ഭരണഘടനാ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍