പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ആയി ആണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിനെതിരെ വിവിധ മതസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പുരുഷന്റെ വിവാഹപ്രായവും 21. ഇതോടെ ആണ്‍, പെണ്‍ വിവാഹപ്രായം തുല്യമാകും.