മുസാഫറില്‍ വിജയാഘോഷങ്ങളില്ല

Webdunia
ശനി, 10 മെയ് 2014 (13:12 IST)
വര്‍ഗീയ കലാപം നടന്ന മുസാഫര്‍നഗറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷങ്ങള്‍ അധികൃതര്‍ വിലക്കി.

തെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച വരാനിരിക്കേയാണ് മുന്‍കരുതല്‍ നടപടിയെന്നവണ്ണം ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ കോഷ്‌ലാല്‍ രാജ് ശര്‍മ്മ അറിയിച്ചു.

ജില്ലയില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.