കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചു; രണ്ടാനച്ചന്‍ അറസ്റ്റില്‍

ശനി, 20 ഫെബ്രുവരി 2016 (15:28 IST)
കൗമാരക്കാരിയായ മകളെ പീഡിപ്പിച്ച രണ്ടാനച്‌ഛനെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു. പതിനാലുകാരിയായ  മകള്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന്‌ അമ്മ കാര്യം അന്വേഷിച്ചപ്പൊഴാണ് രണ്ടാനച്‌ഛന്റെ പീഡന വിവരം പുറത്ത് വരുന്നത്‌. മൂന്ന്‌ മാസം ഗര്‍ഭിണിയായ കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കി.

മകളെ രണ്ടാനച്‌ഛനായ അജയ്‌ പാല്‍ പീഡിപ്പിച്ചെന്ന്‌ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി കൊടുത്തിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇയാളെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

വെബ്ദുനിയ വായിക്കുക