ദുരഭിമാനത്തെ തുടര്‍ന്ന് അച്ഛന്‍ മകളെ കഴുത്തറത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബുധനാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്. സോണിയ എന്ന 19 കാരിയാണ് തന്റെ അച്ഛനായ ആശാ റാം എന്ന 45കാരന്റെ കോടാലിക്കിരയായത്.
ഗൗരവ് എന്ന യുവാവുമായി സോണിയ പ്രണയത്തിലായിരുന്നു. എന്നാല്‍ തയ്യല്‍ തൊഴിലാളിയായ ആശാ റാം ഈ ബന്ധത്തെ എതിര്‍ത്തു. സംഭവ ദിവസം വൈകിട്ട് സോണിയ ഉറങ്ങി കിടക്കുന്നതിനിടെയാണ് കോടാലി ഉപയോഗിച്ച് ആശാ റാം മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയത്.
മൂര്‍ച്ഛയേറിയ കോടാലി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം തെരുവില്‍ കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന് ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയും ചെയ്തു.