മോശമായി വസ്ത്രം ധരിച്ചതിന് പതിനേഴുകാരിയെ സഹോദരന്‍ കൊലപ്പെടുത്തി

ബുധന്‍, 5 ഓഗസ്റ്റ് 2015 (18:36 IST)
മോശമായി വസ്ത്രം ധരിച്ചുവെന്ന കാരണം പറഞ്ഞ് പതിനേഴുകാരിയെ സഹോദരന്‍ കൊലപ്പെടുത്തി. മുംബൈയിലെ കോല്‍ഹാപൂരിലാണ് സംഭവം. സഹോദരി മോശം വസ്ത്രങ്ങള്‍ ധരിക്കുകയും പതിവായി ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോവുകയും മറ്റും ചെയ്യുന്നു.

ഇതില്‍ കുപിതനായാണ് താന്‍ സഹോദരിയെ കൊന്നതെന്നും സഹോദരന്‍ പറഞ്ഞു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സഹോദരന്‍ കുറ്റം സമ്മതിച്ചു.ഇത് ആസൂത്രിതമായ കൊലപാതകമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

വെബ്ദുനിയ വായിക്കുക