മാവോയിസ്‌റ്റ് നേതാക്കളായ മുരളിയെയും ഇസ്മായിലിനെയും കോടതിയില്‍ ഇന്ന് ഹാജരാക്കും
അറസ്റ്റിലായ മാവോയിസ്‌റ്റ് നേതാക്കളായ മുരളി കണ്ണമ്പള്ളി, സഹായി സിപി ഇസ്മായില്‍ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പുണെ യൂനിറ്റിന് അനുവദിച്ച കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പുണെ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇരുവരെയും ഹാജരാക്കുന്നത്. ഉച്ചക്ക് 12ഓടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
നിരോധിത പ്രസിദ്ധീകരണമായ ‘പീപിള്‍സ് മാര്‍ച്ച്’ ഇമെയില്‍ വഴി വരിക്കാര്‍ക്ക് അയച്ചെന്നും അതിലൂടെ ആക്രമണങ്ങള്‍ക്ക് മുരളി ആഹ്വാനം ചെയ്തെന്നുമാണ് എ.ടി.എസ് കോടതിയില്‍ പറഞ്ഞത്. കേസ് രേഖകള്‍ എടിഎസ് കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ ജാമ്യത്തിന് ശ്രമംതുടങ്ങുമെന്ന് മുരളിയുടെ അഭിഭാഷകന്‍ രാഹുല്‍ ടി ദേശ്മുഖ് പറഞ്ഞു.