പൊലീസിനോട് കളിക്കരുതേ..., മുംബൈയില്‍ മോഡലിന് നഷ്ടമായത് മാനവും കിടപ്പാടവും!

Webdunia
തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (13:00 IST)
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനു നേരേ ബലാത്സംഗ പരാതി നല്‍കിയ മോഡലിന് മാനത്തിനു പുറമേ സ്വന്തം കിടപ്പാടവും നഷ്ടപ്പെടാന്‍ പോകുന്നു. മഹാരാഷ്ട്ര പൊലീസിലെ ഡി‌ഐജിയായ സുനില്‍ പരസ്‌ക്കര്‍ക്കെതിരേ ബലാത്സംഗ പരാതി നല്‍കിയ മോഡലിനാണ്‌ വാടകയ്‌ക്ക് താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്നും എത്രയും വേഗം ഒഴിയാന്‍ നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌.

തന്നെ ബലാത്സംഗം ചെയ്‌തെന്ന്‌ കാണിച്ച്‌ കഴിഞ്ഞ ജൂലൈയിലായിരുന്നു ഡി ഐജി പരസ്‌ക്കര്‍ക്കെതിരേ യുവതി പോലീസില്‍ പരാതി നല്‍കിയത്‌. ഇതിന്‌ പിന്നാലെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള അജ്‌ഞാതഫോണുകള്‍ വരികയും സംരക്ഷണയ്‌ക്കായി ഇവര്‍ക്ക്‌ പോലീസ്‌ കാവലും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം കിടപ്പാടവും നഷ്ടപ്പെടാന്‍ പോകുന്നത്.

വാടകചീട്ട്‌ പുതുക്കി നല്‍കാനായി ഫ്‌ളാറ്റ്‌ ഉടമയുടെ അടുത്തെത്തിയപ്പോള്‍ അയല്‍ക്കാരില്‍നിന്നുള്ള നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നായി ആവശ്യം. എന്നാല്‍ അവര്‍ നല്‍കാന്‍ തയ്യാറായില്ല. മറ്റൊരു ഫ്‌ളാറ്റില്‍ ചെന്നപ്പോഴും സമാന പ്രശ്‌നം തന്നെ വരികയായിരുന്നു.

വാടകവീട്ടില്‍ നിന്നും പുറത്താക്കാനായി തൊടു ന്യായങ്ങളാണ്‌ വാടകക്കാരന്‍ പറയുന്നത്‌. വളര്‍ത്ത്‌ മൃഗങ്ങളെ സൂക്ഷിക്കുന്നു, അര്‍ദ്ധരാത്രിയില്‍ മദ്യപന്മാര്‍ വരുന്നു തുടങ്ങിയ കാര്യങ്ങളാണ്‌ പറയുന്നത്‌. എന്നാല്‍ പത്തുമാസമായി ഒരിക്കലും ഇല്ലാതിരുന്ന പരാതിയാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഫ്‌ളാറ്റിലെ മിക്ക വീട്ടിലും വളര്‍ത്ത്‌ മൃഗങ്ങള്‍ ഉണ്ടെന്നും മോഡല്‍ പറയുന്നു.

വീടൊഴിയാനുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെ വാടക വീട് തപ്പി നടന്ന മോഡലിന് വീട് വാടകയ്ക്ക് നല്‍കാന്‍ മുംബൈയില്‍ ആരും തയ്യാറാകുന്നില്ല. പൊലീസുകാരുടെ ഭീഷണി ഭയന്നാണെന്നാണ് വിവരം. ഇവര്‍ക്ക്‌ പുതിയ ഫ്‌ളാറ്റുകള്‍ ലഭിക്കുന്ന കാര്യത്തിലും ചിലര്‍ ഇടങ്കോലിടുന്നതായിട്ടാണ്‌ വിവരം. ഗുര്‍ഗോണിലെ ബാംഗര്‍ നഗറില്‍ പത്തുമാസമായി മോഡല്‍ ഈ രണ്ടു ബഡ്‌റൂം ഫ്‌ളാറ്റിലായിരുന്നു താമസം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.