നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടില്‍ വിറ്റസംഭവത്തില്‍ 11 പേര്‍ അറസ്റ്റില്‍. കോയമ്പത്തൂരെത്തിയ മുംബൈ പൊലീസാണ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടിയെ 4.8 ലക്ഷം രൂപയ്ക്ക് സിവില്‍ എഞ്ചിനിയര്‍ക്ക് വില്‍ക്കുകയായിരുന്നു. ജനുവരി മൂന്നിനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി അന്‍വാരി അബ്ദുള്‍ ഷെയ്ഖ് എന്ന സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുപ്രതികള്‍ പിടിയിലാകുകയും ചെയ്തു.