വിവാഹം കഴിപ്പിച്ചയച്ച് കടമ നിറവേറ്റി, ഇനി മകളുടെ കാര്യം ഭര്‍ത്താവും അവരുടെ കുടുംബവും നോക്കും എന്ന് കരുതിയെങ്കില്‍ തെറ്റി. കല്യാണം കഴിപ്പിച്ചയച്ചാലും പെണ്മക്കള്‍ കുടുംബത്തിന്റെ ഭാഗം തന്നെയാണെന്നും വിവേചനം പാടില്ലെന്നും കോടതി വിധി.
മുംബൈ ഹൈക്കൊടതിയുടേതാണ് ഈ സുപ്രധാന വിധി. വിവാഹം കഴിച്ചയയ്ക്കുന്ന പെണ്‍കുട്ടികളെ കുടുംബത്തിന്‍റെ ഭാഗമായി കണക്കാക്കാതെ വിവേചനം കാട്ടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു . ലിംഗവിവേചനം ഭരണഘടന നിരോധിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ സുപ്രധാന വിധി.
മരിച്ചുപോയ അമ്മയുടെ പേരിലുള്ള, മണ്ണെണ്ണയുടെ ചില്ലറ വ്യാപാര ലൈസന്‍സില്‍ തനിക്ക് പിന്തുടര്‍ച്ചാവകാശമില്ലെന്നു പറഞ്ഞതിനെ ചോദ്യം ചെയ്ത് രഞ്ജന എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.