മുംബൈയില്‍ എലിപ്പനി മരണം വിതയ്ക്കുന്നു, മരണം 12 ആയി

Webdunia
ബുധന്‍, 8 ജൂലൈ 2015 (17:28 IST)
മുംബൈവാസികളെ ഭീതിയിലാഴ്‌തി എലിപ്പനി പടരുന്നു. എലിപ്പനി ബാധിച്ച്‌ 12 പേര്‍ മുംബൈയില്‍ മരിച്ചു. ഏഴ്‌ ദിവസത്തിനുള്ളില്‍ 21 പേര്‍ രോഗബാധമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. മുംബൈയിലെ ബൊരിവാലി, കന്‍ഡിവാലി, മലഡ്‌, മല്‍വാനി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരിലാണ്‌ കൂടുതലായും രോഗം കണ്ടെത്തിയിരിക്കുന്നത്‌.

21 പേരില്‍ എലിപ്പനി സ്‌ഥിരീകരിച്ചതായും 12 പേര്‍ രോഗബാധമൂലം മരണപ്പെട്ടതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 18 മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ്‌ രോഗം പടര്‍ന്നത്‌. മരിച്ച 12 പേരില്‍ ഏഴ്‌ പേര്‍ ആശുപത്രിയിലെത്തി 24 മണിക്കൂറിനുള്ളില്‍ മരിച്ചു. മരിച്ചവരില്‍ പത്ത്‌ പേര്‍ പുരുഷന്മാരും രണ്ട്‌ പേര്‍ സ്‌ത്രീകളുമാണ്‌.