എയർ ഇന്ത്യ വിമാനത്തിൽ പുക; മുംബൈയിൽ അടിയന്തര ലാൻഡിങ്; യാത്രക്കാര്‍ സുരക്ഷിതര്‍
പുക ഉയര്‍ന്നതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഹൈദരാബാദിൽ നിന്നു മുംബൈയിലേക്കുപോയ എയർ ഇന്ത്യയുടെ 620 വിമാനത്തിലാണ് പുക ഉയർന്നത് എന്നാണ് പുറത്തു വന്ന വിവരം.
വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 120 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.