മുല്ലപ്പെരിയാർ; സുരക്ഷാ ഭീഷണിയുണ്ടെന്ന ഐ‌ബി റിപ്പോർട്ട് ശരിയാണെന്ന് മുഖ്യമന്ത്രി

വെള്ളി, 3 ജൂലൈ 2015 (17:35 IST)
മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ, കേരളത്തെ അറിയിക്കാതെയാണ് ഐ.ബി പരിശോധന നടത്തിയത്. ഇതിലുള്ള പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

തീവ്രവാദ ഭീഷണി ഉണ്ടെന്ന ഐ.ബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സി.ഐ.എസ്.എഫ് സുരക്ഷ ആവശ്യപ്പെട്ടത്. എന്നാൽ, ഐ.ബി റിപ്പോർട്ടിലെ വിവരങ്ങൾ കണക്കിലെടുക്കാതെ തന്നെ അണക്കെട്ടിന് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക