വിമാനത്തില്‍ നിന്ന് ധോണി താഴേക്ക് ചാടി; പിന്നെ പറന്നു നടന്നു

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2015 (14:20 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സൈനിക പരിശീലനം തുടരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ ചാടിയ ധോണി സൈനിക പരിശീലനം ശക്തമാക്കി. 1250 അടി ഉയരത്തില്‍ നിന്നാണ് ധോണി താഴേക്ക് ചാടിയത്.

ലഫ്റ്റനന്റ് പദവി കിട്ടിയതിനുശേഷം ആദ്യമായി സൈനിക ക്യാംപില്‍ എത്തിയ ധോണി പരിശീലനത്തിന്റെ ഭാഗമായി ഇനി നാല് തവണ കൂടി ഇത്തരത്തില്‍ പാരച്യൂട്ടില്‍ ചാടണം. പാരാട്രൂപ്പേഴ്‌സ് ട്രെയിനിംഗ് സ്‌കൂളില്‍ ആഗസ്റ്റ് ആറാം തീയതി മുതല്‍ തുടങ്ങിയ കടുത്ത പരിശീലനം ധോണിക്ക് ഹരമായിരിക്കുകയാണ്. കായികരംഗത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പുറമേ സൈനിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ധോണിക്ക് പാരച്യൂട്ട് റജിമെന്റ് 2011ല്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.