ധോണിയുടെ വലയില്‍ സാക്ഷി വീണത് എങ്ങനെയെന്ന് അറിയാമോ ?; ഇന്ത്യന്‍ നായകന്റെ പ്രണയത്തിന് പിന്നില്‍ ഒരു കഥയുണ്ട്, ഒരു പ്രണയസന്ദേശത്തിന്റെ കഥ!

Webdunia
ശനി, 16 ഏപ്രില്‍ 2016 (14:09 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തിലേക്ക് ബാല്യകാലസഖിയായ സാക്ഷി സിംഗ്‌ റാവത്ത് കടന്നുവന്നത് ആകസ്‌മികമായി. ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ വാരിക്കോരിതന്ന ക്യാപ്‌റ്റന്‍ കൂള്‍ ടീമിന്റെ അഭിവാജ്യഘടകമായ സമയത്തായിരുന്നു പഴയ കൂട്ടുകാരിയെ അപ്രതീക്ഷിതമായിട്ട് കണ്ടെത്തിയതും ഇരുവരും തമ്മിലുള്ള പ്രണയം വീണ്ടും തളിരിട്ടതും.

വിദ്യാഭ്യാസകാലത്ത് സാക്ഷിയുടെ കുടുംബമായി അടുത്തപരിചയമുണ്ടായിരുന്നു ധോണിക്ക്. ഇരുവരുടെയും മാതാപിതാക്കളും സുഹൃത്തുക്കളായിരുന്നു. റാഞ്ചിയിലെ ദേവ്‌ ശ്യാമളി സ്‌കൂളില്‍ ഒരുമിച്ച്‌ പഠിക്കുന്നതിനിടെ ധോണിയും സാക്ഷിയും കൂടുതല്‍ പരിചയത്തിലായി. മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധവും ഇതിന് കാരണമായി. പിന്നീട് ധോണിയുടെ ശ്രദ്ധ ക്രിക്കറ്റിലേക്ക് തിരിയുകയും കൂടുതല്‍ സമയം മൈതാനങ്ങളില്‍ ചെലവഴിക്കുകയും ചെയ്‌തു.

ഈ സമയം സ്‌കൂള്‍ തലത്തിലെ പഠനത്തിന് ശേഷം സാക്ഷി ഔറംഗബാദിലെ ഹോട്ടല്‍മാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദമെടുക്കുകയും ചെയ്‌തു. ഈ സമയം സാക്ഷിയുടെ കുടുംബം ഡറാഡൂണിലേക്ക്‌ താമസം മാറ്റുകയും ചെയ്‌തിരുന്നു. ഈ സമയത്ത് ധോണി അറിയപ്പെടുന്ന ക്രിക്കറ്റ്ന്‍ താരമായി തീരുകയും ചെയ്‌തു. ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്ന സമയത്ത് സാക്ഷി ജോലി ചെയ്യുന്ന താജ് ഹോട്ടലില്‍ ഫ്രണ്ട്‌ ഓഫീസില്‍ പരിശീലനം നേടുകയായിരുന്നു.

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍താരമായ ധോണിയെ പരിചയപ്പെടാന്‍ ഹോട്ടലിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ മഹിയുടെ
മാനേജര്‍ യുദ്ധജിത്‌ ദത്ത് അതിന് അവസരമൊരുക്കുകയായിരുന്നു. തുടര്‍ന്ന് ധോണിയെ കാണാനായി സാക്ഷിയേയും സുഹൃത്തുക്കളെയും ദത്ത വിളിക്കുകയായിരുന്നു. ജീവനക്കാരുടെ ഇടയില്‍ തന്റെ ബാല്യകാലസഖിയെ കണ്ട ധോണി ഞെട്ടിയെങ്കിലും പുറത്തുകാണിച്ചില്ല. എന്നാല്‍, ദത്ത മുഖേനെ സാക്ഷിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുകയും മെസേജ് അയക്കുകയുമായിരുന്നു. മൊബൈലിലേക്ക് സന്ദേശങ്ങള്‍ വന്നപ്പോള്‍ വിശ്വസിക്കാന്‍ കൂട്ടാക്കാഞ്ഞ സാക്ഷി ഗൗരവത്തില്‍ എടുത്തില്ല. എന്നാല്‍ തുടര്‍ച്ചയായി സന്ദേശം വരികയും പ്രതികരിക്കുകയും ചെയ്‌തതോടെ ധോണി സീരിയസാണെന്ന്‌ സാക്ഷി മനസ്സിലാക്കി. തുടര്‍ന്ന്‌ 2008 മാര്‍ച്ച്‌ മുതല്‍ ഇവര്‍ പ്രണയം ആരംഭിക്കുകയും വിവാഹത്തിലേക്ക് നീങ്ങുകയുമായിരുന്നു.