ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര തന്നെ; വോട്ടിങ് മെഷീനിലെ തട്ടിപ്പ് പുറത്തായി - ബിജെപിയുടെ ജയങ്ങള്‍ ഇങ്ങനെയോ ?

Webdunia
ശനി, 1 ഏപ്രില്‍ 2017 (19:06 IST)
മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) വൻ തട്ടിപ്പ്.

റിപ്പോർട്ടുകളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് മെഷീൻ പരിശോധിച്ചപ്പോൾ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായി കണ്ടെത്തിയത്. മാധ്യമങ്ങള്‍ക്ക് മുമ്പിലായിരുന്നു ട്രെയല്‍ വോട്ടെടുപ്പ്.

വിവി പാറ്റ് സംവിധാനത്തോടെയുള്ള ഇവിഎമ്മാണ് ഇവിടെ ഉപയോഗിക്കുന്നത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വിവിപാറ്റ്. എന്നാല്‍, ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

വോട്ടിങ് മെഷീനിലെ ക്രമക്കേട് വിവാദമായതോടെ തെര. കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോസ്ഥനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കമ്മീഷന്‍ വക്താവ് പറഞ്ഞു. ട്രയല്‍ വോട്ടെടുപ്പിന്റേതെന്ന് പറയപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Next Article