രാജ്യത്ത് നിന്നും ജാതീയതയും വര്‍ഗീയതയും അഴിമതിയും തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി; ശൂചികരണ പ്രക്രിയയുമായി രാജ്യം മുന്നോട്ട് പോകും

ഞായര്‍, 31 ഡിസം‌ബര്‍ 2017 (12:23 IST)
ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതിയേയും ആ പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനേയും  പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാലത്തിനിടക്ക് ആദ്യമായാണ് ഒരു ഐപിഎസുകാരന്റെ പേര് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ കേരള പൊലീസിനുള്ള അംഗീകാരമായി മാറുകയും ചെയ്തു. 
 
പുതു വര്‍ഷത്തിലേക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, ഗുരുഗോവിന്ദിന്റെയും ക്രിസ്തുവിന്റെയും സേവന പ്രതിബദ്ധതകളെ കുറിച്ച സംസാരിച്ചാണ് ഈ വര്‍ഷത്തെ അവസാനത്തെ മന്‍കീ ബാത്ത് ആരംഭിച്ചത്. ജനുവരി ഒന്ന് ഗുരു ഗോവിന്ദിന്റെ ജന്മദിനമാണെന്നും സ്വച്ഛ് ഭാരതിന്റെ, സ്വച്ഛ് സുരക്ഷണ്‍ പദ്ധതി ഈ പുതു വര്‍ഷം മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
രാജ്യത്ത് നിന്നും വര്‍ഗീയത, ജാതീയത, അഴിമതി എന്നിവ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു. പുതു വര്‍ഷം മുതല്‍ മുസ്ലിം സ്ത്രീകളെല്ലാം സ്വതന്ത്രരായി കഴിഞ്ഞു. 70 വര്‍ഷം നീണ്ട മുത്താലാഖ് എന്ന പോരാട്ടത്തില്‍ നിന്നും സ്ത്രീകള്‍ക്ക് അനുകൂലമായ വിധി നല്‍കാന്‍ സാധിച്ചുവെന്നും അതുപോലെ മുതിര്‍ന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി തേടേണ്ടതില്ലെന്നും മോദി അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍