മോഡലും സുഗന്ധദ്രവ്യ ഗവേഷകയുമായ മോണിക്ക ഖുര്‍ദെ കൊല്ലപ്പെടുന്നതിനു മുമ്പ് പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പ്രതിയുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് മോണിക്ക താമസിച്ചിരുന്ന സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജ്‌കുമാര്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ്, മോണിക്കയെ കൊലപ്പെടുത്തുന്നതിനു മുമ്പ് പീഡിപ്പിച്ചിരുന്നെന്ന് പൊലീസിന് മൊഴി നല്കിയത്.
മുപ്പത്തൊമ്പതുകാരിയായ മോണിക്കയുടെ മൃതദേഹം കട്ടിലിനോട് ചേര്‍ത്തുകെട്ടിയ നിലയില്‍ ആയിരുന്നു കഴിഞ്ഞദിവസം കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും നഗ്‌നമായ നിലയില്‍ ആയിരുന്നു. പ്രതിയുടെ പക പോക്കലാണ് ക്രൂരമായ പീഡനത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.
അതേസമയം, മോണിക്കയുടെ എ ടി എം കാര്‍ഡ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ രാജ്കുമാര്‍ മോഷ്‌ടിച്ചിരുന്നു. കൊലപ്പെടുത്തുന്നതിനു മുമ്പ് എ ടി എം കാര്‍ഡിന്റെ പിന്‍നമ്പറും മൊബൈല്‍ ഫോണിന്റെ പാസ്‌വേഡും മോണിക്കയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയിരുന്നു.
മോഷ്‌ടിച്ച കാര്‍ഡുമായി എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ സി സി ടി വി കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.