പാക്കേജ് രാഷ്ട്രീയത്തിനെ വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. പ്രത്യേകപാക്കേജ് പ്രഖ്യാപിക്കുന്നത് രാഷ്ട്രീയത്തിന് ഗുണകരമല്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലൂടെയാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിന് ഇത് ഇടവരുത്തും. രാഷ്ട്രീയ ഭീഷണിപ്പെടുത്തലുകള്‍ക്ക് ഇത് വഴിവെയ്ക്കും. ബിഹാറിന് 1.25 ലക്ഷം കോടി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനാണെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു.