മോഹന്‍ ഭാഗവതിന്‍റെ പ്രസംഗത്തിന് മോഡിയുടെ പിന്തുണ

Webdunia
വെള്ളി, 3 ഒക്‌ടോബര്‍ 2014 (17:25 IST)
മോഹന്‍ ഭാഗവതിന്റെ ദൂരദര്‍ശനിലെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനപ്പെട്ട ദേശീയ വിഷയങ്ങളാണ് പ്രസംഗത്തിലുണ്ടായിരുന്നതെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ ഭാഗവതിന്റെ പ്രസംഗം ദൂരദര്‍ശന്‍ തത്സമയം നല്‍കിയ നടപടി വിവാദത്തിലായ സാഹചര്യത്തിലാണ് നരേന്ദ്ര മോഡിയുടെ വിശദീകരണം.
 
വിജയദശമി ദിനത്തില്‍ മോഹന്‍ ഭഗവത് ഉയര്‍ത്തിയ വിഷയങ്ങളെല്ലാം സമകാലികമായി ദേശീയ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നാണ് മോഡിയുടെ ട്വിറ്റര്‍ പോസ്റ്റ്. ഇന്ത്യയുടെ വികസനവും, സാമൂഹ്യ പരിഷ്കരണണവും നടപ്പിലാക്കി വരുന്ന സമയത്ത് ഭാഗവത് ഉയര്‍ത്തിയ വിഷയങ്ങള്‍ എന്തുകൊണ്ടും പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. 
 
ഇന്ന് രാവിലെയാണ് ദൂരദര്‍ശനിലൂടെ മോഹന്‍ ഭഗവത് വിജയദശമി സന്ദേശം നല്‍കിയത്. പ്രസംഗത്തില്‍  ഗോവധം നിരോധിക്കണമെന്നും ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ വാങ്ങുന്നത് ജനങ്ങള്‍ നിറുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.