നരേന്ദ്ര മോഡി സർക്കാരിനെ വിമർശിച്ചതിന് മദ്രാസ് ഐഐടിയിലെ സ്റ്റുഡന്റസ് ഫോറത്തിനു നിരോധനം. മദ്രാസ് ഐഐടിയിലെ അംബേദ്കർ പെരിയാർ സ്റ്റുഡന്റ്സ് സർക്കിളിനാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെയും ആദിവാസി വിദ്യാർഥികളെയും നരേന്ദ്ര മോഡിക്കെതിരെ അണിനിരത്തുന്നതായും ഹിന്ദി ഭാഷയുടെ പ്രചാരണത്തെയും ഗോവധ നിരോധനത്തെയും എതിർക്കുന്നതായും കാട്ടി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, വിദ്യാർഥികളെ അവരുടെ ഭാഗം വിശദീകരിക്കുന്നതിന് ഐഐടി അധികൃതർ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്.