മോഡിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായത്. എന്നാല്‍ ഒടുക്കം കെജ്രിവാളില്‍നും മോഡിതന്നെ വേണ്ടിവന്നു സ്വന്തം കാര്യം പരിഹരിക്കാന്‍. വേറൊന്നുമല്ല. കടുത്ത ചുമതന്നെ. ചുമച്ച് ചുമച്ച് സഹികെടുന്ന കെജ്രിവാള്‍ മൊഡിയുടെ ഉപദേശപ്രകാരം യോഗ ചികിത്സയിലേക്ക് തിരിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാരം ബംഗളൂരുവിലെ യോഗാചാര്യന്‍ ഡോ എച്ച്ആര്‍ നാഗേന്ദ്രയുടെ ചികിത്സ തേടാന്‍ കെജ്രിവാള്‍ തയാറെടുക്കുകയാണ്.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ നിരന്തരം കെജ്രിവാള്‍ ചുമയ്ക്കുന്നതു ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്നാണ് മോഡി നാഗേന്ദ്രയുടെ ചികിത്സയേക്കുറിച്ച് കെജ്രിവാളിനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് മോഡിയുടെ ഉപദേശം പരീക്ഷിക്കാനാണ് കെജ്രിവാള്‍ തയ്യാറെടുക്കുന്നത്. പത്തുവര്‍ഷത്തിലേറെയായി പ്രധാനമന്ത്രിയുടെ യോഗാചാര്യനാണ് നാഗേന്ദ്ര. ഗുജറാത്ത് മന്ത്രിസഭാംഗങ്ങളുടെ ഔദ്യോഗിക യോഗാചാര്യനും കൂടിയാണ് ഇദ്ദേഹം.
യോഗയിലുടെയും ജീവിതചര്യയിലെ മാറ്റത്തിലൂടെയും രോഗപ്രതിവിധി കണ്ടെത്തുകയാണ് നാഗേന്ദ്രയുടെ രീതി. ബംഗളുരുവിന് സമീപം ജിഗാനിയിലാണ് സ്വാമി വിവേകാനന്ദ അനുസന്ധാന സമസ്ഥാനയുടെ സ്ഥാപകനായ നാഗേന്ദ്ര താമസിക്കുന്നത്. ഇവിടെയെത്തിയായിരിക്കും കെജ്രിവാള്‍ ചികിത്സ തേടുക. ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടിയ നാഗേന്ദ്ര നാസയില്‍ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു.