മോഡിയെ കാണാനായി ഇറോം ശര്‍മിള വരുന്നു

വെള്ളി, 23 മെയ് 2014 (11:20 IST)
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണാന്‍ ശ്രമിക്കുമെന്ന് ഇറോം ശര്‍മിള. 
 
മാറ്റത്തിനായി ജനങ്ങള്‍ വോട്ട് ചെയ്തത് കൊണ്ട് പുതിയ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ശര്‍മിള പറഞ്ഞു. 28-മത് തീയതി ഡല്‍ഹി കോടതിയില്‍ ഹാജരാകുന്നതിനായി ശര്‍മിള രാജ്യതലസ്ഥാനത്തെത്തും. 
 
സന്ദര്‍ശനത്തിനിടെ മോദിയെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് 12 വര്‍ഷത്തിലേറെയായി നിരാഹാരസമരം നയിക്കുന്ന ശര്‍മിളയുടെ ശ്രമം.

വെബ്ദുനിയ വായിക്കുക