‘മോഡി സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു’

Webdunia
ശനി, 30 ഓഗസ്റ്റ് 2014 (08:12 IST)
തന്ത്രപ്രധാന മേഖലകളിലെ വിദേശ നിക്ഷേപം വഴി നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെ വില്ക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആഗോള സാമ്പത്തികമേഖലയില്‍ ഭാവിയിലുണ്ടായേക്കാവുന്ന മാന്ദ്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കും. 
 
സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെ വിദേശ യാത്രകള്‍ ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി താന്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചതിനെ വിമര്‍ശിക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.