കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രി ദാദാറാവു ഡാന്‍വെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ബിജെപി മഹാരാഷ്ട്ര ഘടകത്തിന്റെ അധ്യക്ഷനാക്കിയതിനേ തുടര്‍ന്നാണ് ഇദ്ദേഹം രാജിവച്ചത്. ഡാന്‍വെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമര്‍പ്പിച്ച രാജിക്കത്ത് അദേഹം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ചു. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന ഡാന്‍വെയെ അടുത്തിടെയാണ് മഹാരാഷ്ട്ര ബിജെപിയുടെ അധ്യക്ഷനാക്കിയത്.