ഗ്രാമങ്ങള്‍ ദത്തെടുക്കുകയും ശുചിമുറികള്‍ വൃത്തിയാക്കുകയും ചെയ്യുന്ന മോഡി കോപ്പിയടിക്കുന്നത് തന്റെ പദ്ധതികളെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്. 1990-ല്‍ താന്‍ തുടങ്ങിവച്ച പദ്ധതികളാണ് മോഡി ഇപ്പോള്‍ ചെയ്യുന്നത്. മോഡി പദ്ധതി ഏറ്റെടുക്കുന്നതിന് മുമ്പ്‌തന്നെ താന്‍ വീടുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
മാലിന്യം നീക്കം ചെയ്യുന്നതിനെക്കുറിച്ച് മോഡി വാതോരാതെ സംസാരിക്കുന്നുണ്ട്. എന്നാല്‍ ആദ്യം ദാരിദ്ര്യം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടതെന്ന് മുലായം പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം നടത്തിയാല്‍ മാലിന്യം തനിയെ ഇല്ലാതാകുമെന്നും മുലായം കൂട്ടിച്ചേര്‍ത്തു. സമാജ്‌വാദി പാര്‍ട്ടി മന്ത്രിമാരും എംഎല്‍എമാരും കുറഞ്ഞത് രണ്ട് ഗ്രാമങ്ങളെങ്കിലും ദത്തെടുക്കണമെന്ന് മുലായം ആവശ്യപ്പെട്ടു.
അതേസമയം മോഡിയുടെ വിദേശ സന്ദര്‍ശനത്തെ മുലായം സ്വാഗതം ചെയ്‌തു. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണം എത്ര രാജ്യങ്ങളുമായി മോഡി സൗഹൃദം സ്‌ഥാപിച്ചുവെന്ന് താന്‍ അദ്ദേഹത്തോട് ചോദിക്കുമെന്നും മുലായം പറഞ്ഞു.