ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു, കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണപോരാട്ടമെന്ന് മോദി

അഭിറാം മനോഹർ

ഞായര്‍, 29 മാര്‍ച്ച് 2020 (12:09 IST)
കൊറോണയ്‌ക്കെതിരെ ഇന്ത്യ നടത്തുന്നത് ജീവന്മരണപോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം രോഗത്തിനെതിരെ കടുത്ത തീരുമാനങ്ങളെടുക്കാൻ നിർബന്ധിത്മായി. രാജ്യം ഒറ്റക്കെട്ടായി തന്നെ ഈ മഹാമാരിക്കെതിരെ പോരടണമെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പറഞ്ഞു.ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഈ മഹാവ്യാധിക്കെതിരെ ഇന്ത്യക്ക് മുന്നിലില്ലയിരുന്നു.ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.മനുഷ്യരൊന്നടങ്കം ഒറ്റക്കെട്ടായി നടത്തേണ്ട പോരാട്ടമാണിത്. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണമെന്നും മോദി പറഞ്ഞു.
 
അതേസമയം ചിലരൊക്കെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാത്തത് ഗുരുതരമായ കുറ്റമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.21 ദിവസത്തെ ലോക്ക് ഡൗണ്‍ മൂലമുള്ള ബുദ്ധിമുട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടാകമെന്ന് എനിക്കറിയാം.എന്നാൽ ഇത്തരമൊരു തീരുമാനമല്ലാതെ മറ്റൊന്നും നമുക്ക് മുന്നിലുണ്ടായിരുന്നില്ല.ഈ ബുദ്ധിമുട്ടിൽ ഞാൻ ക്ഷമ ചോദിക്കുന്നു- മോദി പറഞ്ഞു.
 
ലോകത്തെ മുഴുവന്‍ തടവിലാക്കിയിരിക്കുകയാണ് ഈ വൈറസ്. വൃദ്ധരെയും യുവാക്കളെയും ശക്തരെയും ദുര്‍ബലരെയും ഒരേപോലെ അത് ബാധിച്ചു. ഈ രോഗം നമ്മളെ ഇല്ലാതാക്കുന്നതിന് മുൻപ് തന്നെ നം അതിനെ പ്രതിരോധിച്ച് തോൽപ്പിക്കണം. മനുഷ്യകുലം മുഴുവനും ഒന്നയി നിന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്നും മോദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍