എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാക് അധിനിവേശ കാശ്മീര്‍ തിരിച്ച് ഇന്ത്യയില്‍ ചേര്‍ക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് എസ് ജയശങ്കര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 മെയ് 2024 (08:48 IST)
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാക് അധിനിവേശ കാശ്മീര്‍ തിരിച്ച് ഇന്ത്യയില്‍ ചേര്‍ക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇത് ഇന്ത്യയുടെ ഭാഗമാണ്. തിരിച്ചുകൊണ്ട് വരണം. ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ഇത് ജനങ്ങളുടെ ചിന്തയില്‍ കൂടുതലായി എത്തിയതെന്നും ജയശങ്കര്‍ പറഞ്ഞു. 
 
ഗാര്‍ഗി കോളേജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2019 ആഗസ്റ്റിലാണ് ബിജെപി സര്‍ക്കാര്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത്. ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ നമ്മള്‍ ശരിയായ തീരുമാനം എടുത്തതുകൊണ്ടാണ് ഇന്ന് പാക്അധിനിവേശ കശ്മീര്‍ വിഷയം ജനങ്ങളുടെ മനസില്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article