പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപത്തിനുള്ള നടപടികള്‍ ആരംഭിച്ചു

Webdunia
വെള്ളി, 30 മെയ് 2014 (13:27 IST)
പ്രതിരോധ മേഖലയില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗ കുറിപ്പ് വാണിജ്യ മന്ത്രാലയം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറി.

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നര്‍ദേശങ്ങള്‍ അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
റെയില്‍വേ അടക്കമുള്ള മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതിരോധ മേഖലിയല്‍ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി പ്രതിരോധവകുപ്പിന്‍്റെ ചുമതലയുള്ള മന്ത്രി അരുണ്‍ ജെയ്റ്റ് ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പല തലങ്ങളിലായി വിദേശനിക്ഷേപം അനുവദിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സാങ്കേിതിക വിദ്യ കൈമാറാത്ത കമ്പനികള്‍ക്ക് 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും.സാങ്കേതിക വിദ്യ കൈമാറുന്ന കമ്പനികള്‍ക്ക് 74 ശതമാനവും വിദേശ നിക്ഷേപം അനുവദിക്കാനാണ് തീരുമാനം. അത്യാധുനിക സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങളും നവീകരണ പ്രര്‍ത്തനങ്ങളും നടത്തുന്നവര്‍ക്ക് നൂറു ശതമാനം വിദേശ നിക്ഷേപവും അനുവദിക്കും.