സുനന്ദ പുഷ്‌കറിന്റെ മരണം; മെഹര്‍ തരാര്‍ ആദ്യമായി പ്രതികരിക്കുന്നു

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (13:04 IST)
മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്  ആരോപണ വിധേയയായ പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറിന്റെ പുസ്തകം പുറത്തിറങ്ങുന്നു. ലീവ്‌സ് ഫ്രം ലാഹോര്‍ എന്ന പുസ്തകത്തിലാണ്  സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള  തന്നെക്കുറിച്ച ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ഇടപടലിനെപ്പറ്റി മെഹര്‍ വിമര്‍ശിക്കുന്നുണ്ട്.

തനിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമങ്ങള്‍ സര്‍വസീമകളും ലംഘിച്ചതായി മെഹര്‍ പുസ്തകത്തില്‍ പറഞ്ഞു. സ്വകാര്യ ജീവിതം വാര്‍ത്തകളും ബ്രേയ്ക്കിങ് ന്യൂസുകളും ആകുമ്പോള്‍ നിശബ്ദമായി നോക്കി നില്‍ക്കാനെ സാധിക്കുകയുള്ളുവെന്നും മെഹര്‍ പറയുന്നു.  വരുന്ന ഒക്ടോബറിലാണ് പുസ്തകത്തിന്റെ പ്രകാശനം