108 ഇനം മരുന്നുകള്‍ക്ക് വിലകുറയും

ചൊവ്വ, 15 ജൂലൈ 2014 (11:13 IST)
രാജ്യത്ത് അവശ്യ മരുന്നുകളുടെ വില്‍കള്‍ക്ക് നിയന്ത്രണം വരുന്നു. 108 ഇനം മരുന്നുകളുടെ വില നിയന്ത്രിക്കാനായി ദേശീയ ഔഷധ വിലിര്‍ണയ അഥോറിറ്റി(എന്‍പിപിഎ) തീരുമാനമെടുത്തതായാണ് വിവരം. വില 10% മുതല്‍ 35% വരെ കുറക്കാനാണ് അഥൊറിറ്റി തീരുമാനിച്ചിരിക്കുന്നത്.
 
പ്രമേഹം, ഹൃദയ രോഗങ്ങളുടെ 50 ഇനം മരുന്നുകളുടെ 108 വിഭാഗങ്ങള്‍ക്കാണ് വിലനിയന്ത്രണം ബാധകമാകുക. ഈ മരുന്നുകള്‍ ഇതുവരെ അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലുണ്ടായിരുന്നില്ല. ഇതോടെ ദിവസം നൂറുരൂപയില്‍ താഴെ വരുമാമുള്ള 70 ശതമാനം വരുന്ന സാധാരണ ജങ്ങള്‍ക്ക് വിലനിയന്ത്രണത്തിന്റെ ഗുണഫലം ലഭിക്കും.
 
ഗ്ളൈകാസൈഡ്, ഗ്ളിമെപൈറിഡ്, സിറ്റാഗ്ളിപ്റ്റിന്‍, വോഗ്ളിബോസ്, അംലോഡിപിന്‍, ടെല്‍മിസാര്‍ട്ടന്‍, റൊസുവാസ്റാറ്റിന്‍, ഹെപാരിന്‍, റാമിപ്രില്‍ തുടങ്ങിയ മരുന്നുകള്‍ക്കാണ് നിയന്ത്രണ പ്രകാരം വിലകുറയുക. ആരോഗ്യ മന്ത്രാലയത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് അത്യാവശ്യ മരുന്നുകളുടെ പരിധി വര്‍ദ്ധിപിച്ചത്.
 
നിലവില്‍ ഹൃദയ സംബന്ധ രോഗങ്ങള്‍ക്കുള്ള 58% മരുന്നുകളും പ്രമേഹത്തിനുള്ള 28 ശതമാവും ഇപ്പോള്‍ വില നിയന്ത്രണ പരിധിയിലായിട്ടുണ്ട്. എയ്ഡ്ഡ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളും വിലിയന്ത്രണത്തില്‍ വരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
 
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തേ മറികടകുന്നതിനായി കമ്പനികള്‍ മരുന്നുകളുടെ ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ സര്‍ക്കാരിന് ഒന്നും തന്നെ ചെയ്യാന്‍ നിലവില്‍ സാധിക്കുകയില്ല. കൂടാതെ മരുന്നുകളുടെ പായ്ക്കിങില്‍ മാറ്റം വരുത്തിയും കമ്പനികള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
 
ഇന്ത്യന്‍ മരുന്നുകളുടെ വില അന്താരാഷ്ട്ര വിപണിവിലയേക്കാള്‍ താഴെയാണ്. ഇപ്പോഴത്തെ വിലനിയന്ത്രണം മരുന്നു കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അഥോറിറ്റിയുടെ തീരുമാത്തെ എങ്ങനെ നേരിടാമെന്നു ഔഷധ വ്യവസായികള്‍ക്കിടയില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക