വിവാഹദിനത്തില്‍ ഐസ്‌ക്രീം തികയാത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ഇരുകൂട്ടർക്കുമെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്‌തു. സംഘർഷത്തെത്തുടർന്ന് വിവാഹം മുടങ്ങി.
മധുരയിലെ മഹേഷ് നഗർ കോളനിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിവാഹ ചടങ്ങുകള്‍ ആഘോഷമായി നടക്കുന്നതിനിടെ വരന്റെ ഭാഗത്തു നിന്നുള്ളവര്‍ ഐസ്ക്രീം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഐസ്ക്രീം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് വരന്റെ ആളുകള്‍ വധുവിന്റെ ബന്ധുക്കളുമായി കലഹിക്കുകയായിരുന്നു.
തുടര്‍ന്ന് വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇരു കൂട്ടരും സംഘം ചേരി തിരിഞ്ഞ് ആക്രമണം അഴിച്ചു വിട്ടതോടെ വിവാഹപന്തല്‍ യുദ്ധസമാനമായി. ഇതോടെ വരന്റെ വീട്ടുകാര്‍ പൊലീസിനെ വിളിക്കുകയും വധുവിന്റെ ഭാഗത്തുനിന്നുള്ള ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
ഇതോടെ സ്‌ത്രീകളും സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. വധുവിന്റെ ബന്ധുക്കള്‍ക്കൊപ്പം സ്‌ത്രീകളും ചേര്‍ന്നതോടെ പൊലീസിന് നേരെയായി ആക്രമണം. ശക്തമായ കല്ലേറില്‍ പൊലീസുകാര്‍ തിരിഞ്ഞോടുകയായിരുന്നു. മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. സംഭവത്തെത്തുടർന്നു വരനും കൂട്ടരും വിവാഹം വേണ്ടെന്നു വച്ചു മടങ്ങി.