മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്‌ടു പോയ പോലീസുകാരുടെ മൃതദേഹങ്ങള്‍ കണ്‌ടെത്തി

Webdunia
ബുധന്‍, 15 ജൂലൈ 2015 (11:10 IST)
ഛത്തിസ്ഗഢിലെ ബൈജപൂര്‍ ജില്ലയില്‍ നിന്നും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്‌ടു പോയ നാലു പോലീസുകാരുടെ മൃതദേഹങ്ങള്‍ കണ്‌ടെത്തി. തട്ടികൊണ്ടുപോയ പ്രദേശത്തെ വനത്തിനു സമീപത്ത് നിന്നുമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇവരെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസിന്റെ നക്സല്‍ വിരുദ്ധ സേനാംഗങ്ങളായ ജയദേവ് യാദവ്, മംഗള്‍ സോദ്ധി, രാജു തേല, രാമ മജ്ജി എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ പോലീസുകാര്‍ സഞ്ചിരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം പോലീസുകാരെ തട്ടിക്കൊണ്‌ടു പോയത്.