മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ബിഎസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരുക്കേറ്റു

Webdunia
ശനി, 12 മാര്‍ച്ച് 2016 (10:59 IST)
ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി എസ് എഫ് ജവന്മാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
 
മാവോയിസ്റ്റ് ആക്രമത്തില്‍ നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ഹെലികോപ്‌ടര്‍ മാര്‍ഗം റായ്പുരില്‍ എത്തിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
 
നാരായണ്‍പൂര്‍ ജില്ലയിലെ ബേഖാ ഗ്രാമത്തില്‍ 171 ബറ്റാലിയന്‍നിലെ ബി എസ്​ എഫ് ജവാന്‍മാരും സിവില്‍ പൊലീസ് സേനയും സംയുക്തമായി നടത്തിയ പ്രത്യേക ദൗത്യത്തിനിടെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. മാവോവാദികള്‍ വെടിവെപ്പു നടത്തിയതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.