മാഞ്ജിയെ ജെഡിയുവിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി

Webdunia
തിങ്കള്‍, 9 ഫെബ്രുവരി 2015 (13:16 IST)
ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജിയെ ജെഡിയുവില്‍ നിന്ന് പുറാത്താക്കി. മാഞ്ജിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍‌വിയുടെ പശ്ചാത്തലത്തിലാണ്  നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ജിതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ പിന്നീട് മന്ത്രിസ്ഥാനത്തെചൊല്ലി മാഞ്ചിയുടേയും നിതീഷ് കുമാറിന്റേയും ബന്ധം വഷളാകുകയായിരുന്നു.

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നിലിര്‍ത്താന്‍ മാഞ്ജി ബിജെപിയുടെ സഹായം തേടിയിരുന്നു.  നിയമസഭയില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഇരു നേതാക്കളും അവകാശപ്പെടന്നുണ്ട്. മാഞ്ജിയും നിതീഷ് കുമാറും തിങ്കളാഴ്ച ഗവര്‍ണറെ കാണുമെന്നാണ് സൂചന. നേരത്തെ നിയമസഭ പിരിച്ചുവിടാന്‍ ജിതന്‍ റാം മാഞ്ജി ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു.പുറത്താക്കലിതിനെരെ കോടതിയെ സമീപിക്കാനാണ് മാഞ്ജിയുടെ നീക്കം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.