ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രശസ്‌ത സംവിധായകനും നിര്‍മ്മാതാവുമായ മണി രത്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന മണിരത്നത്തിന്റെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആശുപത്രിയധികൃതരും ബന്ധുക്കളും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു.
ശാരീരികാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച ഉച്ചയോടെയാണ് മണിരത്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സ്ഥിരമായി നടത്തുന്ന വൈദ്യപരിശോധനക്കുവേണ്ടിയാണ് അദ്ദേഹത്തെ ആശുത്രിയിലെത്തിയതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 2004 ല്‍ 'യുവ'യുടെ ചിത്രീകരണം നടക്കുമ്പോഴും ഹൃദ്രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.